
മുട്ടം: അടിമാലി രാജധാനി ലോഡ്ജ് കൂട്ടക്കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്കും ശിക്ഷ വിധിച്ചു. മൂന്ന് പ്രതികളേയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. കര്‍ണാടക തുനമ്പൂര്‍ സ്വദേശികളായ രാഘവ്, മധു, മഞ്ചുനാഥ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. തൊടുപുഴ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2015 ഫെബ്രുവരി 12ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജധാനി ലോഡ്ജ് നടത്തിപ്പുകാരനെയും ഭാര്യയെയും ഭാര്യാ മാതാവിനെയും മോഷണ സംഘം കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ പ്രതികളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments