ന്യുഡല്‍ഹി: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് ലെഫ്. ജനറല്‍ നസെര്‍ ഖാന്‍ ജന്‍ജുവയും തമ്മില്‍ ഡിസംബര്‍ 27ന് തായ്ലന്‍ഡില്‍ വെച്ചായിരുന്നു രഹസ്യ കൂടിക്കാഴ്ച. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ചര്‍ച്ചയില്‍ വിഷയമായി.
തീവ്രവാദവും ചര്‍ച്ചയും ഒരേസമയം സാധ്യമാകില്ലെന്ന് പാകിസ്ഥാനോട് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ വക്താവ് അറിയിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും,കുല്‍ഭുഷന്‍ വിഷയവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. പാക് തീവ്രവാദം, കുല്‍ഭൂഷന്‍ വിഷയങ്ങളില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
Post Your Comments