Latest NewsIndiaNews

വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

ഹൈദരാബാദ്: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശി ജാനകിയെയാണ് സഹപ്രവര്‍ത്തകനായ ആനന്ദ് അനന്തപ്പ കുത്തിക്കൊന്നത്. സംഭവത്തില്‍ ഇയാളെ പൊലിസ് അറസ്റ്റു ചെയ്തു.

കുറേക്കാലമായി ആനന്ദ് വിവാഹാഭ്യര്‍ഥനയുമായി യുവതിയെ ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിവാഹം ചെയ്യാന്‍ തയാറായില്ലെങ്കില്‍ കൊല്ലുമെന്ന് പത്തു ദിവസം മുമ്പ് ജാനകിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലിസ് പറഞ്ഞു.

ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് തിരകെയെത്തിയപ്പോഴാണ് ജാനകിയെ കുത്തേറ്റ നിലയില്‍ കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുത്തേറ്റ മൂന്ന് മുറിവുകളാണ് ജാനകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

കൊലപാതക സമയത്ത് ജാനകി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജാനകിയുടെ കൂട്ടുകാരി രൂപ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച്‌ ബോധരഹിതയായി കിടക്കുന്ന ജാനകിയെ കണ്ടത്. ഉടന്‍ തന്നെ അയല്‍ക്കാരെ വിവരമറിയിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button