താനൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്ന കെഎസ്‌ഇബി ജോലിക്കാരനെ പൂട്ടിയിട്ടതായി ആരോപണം. കെഎസ്‌ഇബി താനൂര്‍ സെക്ഷനിലെ വര്‍ക്കര്‍ സുരേഷ് ബാബുവിനെയാണ് സി കെ ഗ്ലാസ് ആന്റ് എന്റര്‍പ്രൈസസ് ജീവനക്കാർ പൂട്ടിയിട്ടത്. വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുരേഷ് ബാബു കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നെങ്കിലും ബിൽ അടയ്ക്കാമെന്ന ഉറപ്പിന്മേൽ തിരികെ പോകുകയായിരുന്നു.
Read Also: വൈദ്യുതി താരിഫ് കരട് റെഗുലേഷന്‍: പൊതുജനങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ അവസരം നല്‍കി കെഎസ്ഇബി
ബില്‍ അടച്ചിട്ടില്ല എന്ന് ഓഫീസില്‍നിന്ന് അറിയിപ്പ് കിട്ടിയതോടെ വ്യാഴാഴ്ച രാവിലെ 11ന് വീണ്ടും കടയിലെത്തി.ഗോഡൗണിലുള്ള മീറ്ററില്‍ നിന്നും വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതിനിടെ കടയിലെ ജീവനക്കാരന്‍ ഗോഡൗണിന്റെ ഗ്രില്‍ താഴിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് സുരേഷ് ബാബു കെഎസ്‌ഇബി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയും. പൊലീസ് എത്തുന്നതിന് മുമ്പ് മാനേജര്‍ എത്തി സുരേഷ് ബാബുവിനെ മോചിപ്പിക്കുകയുമായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments