ബെംഗളൂരു: കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. കര്‍ണാടകയിലെ നഴ്സിംഗ് കോളേജുകളുടെ പേരുകള്‍ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഐഎന്‍സി അംഗീകാരമില്ലാതെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക വര്‍ഷം നഷ്‍ടമാകുന്നതിനൊപ്പം ജോലി ലഭിക്കില്ല. ഇതാണ് ആശങ്കയുളവാക്കുന്നത്.
കര്‍ണ്ണാടകയിലെ നഴ്സിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നതില്‍ 75 ശതമാനത്തോളവും മലയാളി വിദ്യാര്‍ത്ഥികളാണ്. ഡിസംബര്‍ 15ന് അംഗീകൃത നഴ്സിംഗ് കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് കര്‍ണ്ണാടകത്തിലെ നഴ്സിംഗ് കോളേജുകള്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുള്ളത്.
ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി ലഭിക്കില്ല. 438 നഴ്സിംഗ് കോളേജുകള്‍ ഉള്ളതില്‍ 257 കോളേജുകളുടെ അംഗീകാരമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസ വായ്‌പയുൾപ്പെടെ എടുക്കുന്നതിന് അംഗീകാരമില്ലാത്തത് തടസമാണ്.
Post Your Comments