ന്യൂഡൽഹി: വനിതാ സംവരണ ബിൽ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ സോണിയ, ബില്ലിനെ പാർട്ടി പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സോണിയയുടെ പ്രതികരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് (INC) വേണ്ടി താൻ ബില്ലിന് പൂർണ പിന്തുണ നൽകുന്നു എന്നായിരുന്നു സോണിയ വ്യക്തമാക്കിയത്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സബ്‌ക്വോട്ട ഉൾപ്പെടുത്തി വനിതാ ക്വാട്ട ബിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിലെ കാലതാമാസം ഇന്ത്യൻ സ്ത്രീകളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്നും അവർ ചൂണ്ടിക്കാട്ടി. എത്രയും വേഗം ബിൽ നടപ്പാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇന്ത്യയിലെ സ്ത്രീകൾ എത്രകാലം ബില്ലിനായി കാത്തിരിക്കണമെന്നും സോണിയാ ഗാന്ധി പാർലമെന്റിൽ ചോദിച്ചു.
‘പുക നിറഞ്ഞ അടുക്കള മുതൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയങ്ങൾ വരെ നീണ്ടതാണ് ഇന്ത്യൻ വനിതയുടെ യാത്ര. എന്നാൽ ഒടുവിൽ അവൾ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാൻ പ്രയാസമാണ്, അവർ ഒരിക്കലും വിശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ആവശ്യമായ മാത്രമല്ല സാധ്യമായ എല്ലാ തടസ്സങ്ങളും നീക്കി വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കുക’, സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments