ഡല്‍ഹി: കേന്ദ്ര ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. എല്ലാരംഗത്തും സമ്പൂർണ്ണമായി പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തിന് ദോഷമാണ് ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴു വർഷംകൊണ്ട് കടുത്ത ദുരിതവും യാതനകളുമാണ് രാജ്യത്തിനും 140 കോടി ജനങ്ങള്‍ക്കും സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കി. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് നേരിടുന്നതിലുണ്ടായ വീഴ്ച എന്നിങ്ങനെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Post Your Comments