ന്യൂഡൽഹി: എവിടെ നിന്നും ദേശീയഗാനം എപ്പോള്‍ കേട്ടാലും അറിയാതെ താന്‍ എഴുന്നേറ്റു പോകുമെന്ന് പ്രശസ്ത ബോളിവുഡ് താരം കാജോള്‍. രാജ്യത്തെ സിനിമ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു മുൻപുള്ള ദേശീയഗാനം ഇപ്പോള്‍ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു കജോൾ. തിയേറ്റർ ഉടമകളിൽ നിക്ഷിപ്തമാണ് ദേശീയ ഗാനം വെക്കണോ വേണ്ടയോ എന്നത്. എന്നാൽ പൗരന്മാര് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും അത് നിരീക്ഷിക്കണമെന്നും കോടതി സൂചിപ്പിച്ചിരുന്നു.
സിനിമ തിയറ്ററിലെ ദേശീയഗാനാലാപനം വലിയൊരു ചര്‍ച്ചക്ക് വഴി വെച്ചിരുന്നു.’സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് ‘പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ കജോൾ ഇതിന്റെ പരിപാടിക്കിടെയായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം സാനിറ്ററി നാപ്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഭീമമായ നികുതി ഏര്‍പ്പെടുത്തിയതിനെ താരം വിമര്‍ശിച്ചു. സർക്കാർ ഉചിതമായ തീരുമാനത്തിലെത്തണമെന്നും കജോൾ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments