ആഡിസ് അബാബ: വിദേശികള്‍ കുട്ടികളെ ദത്ത് എടുക്കുന്നത് വിലക്കിക്കൊണ്ട് എത്യോപ്യ ഉത്തരവിറക്കി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡെന്മാര്ക്ക് എത്യോപ്യയില്‍നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നത് നിരോധിച്ചിരുന്നു. അമേരിക്കക്കാര്‍ കുട്ടികളെ ദത്തെടുക്കുന്ന പ്രധാന ഇടമാണ്. അശ്ലീല വീഡിയോ നിര്‍മിക്കുന്നതിനും മനുഷ്യക്കടത്തുപോലുള്ള കാര്യങ്ങള്‍ക്കും ദത്തെടുക്കല്‍ സമ്പ്രദായം ഇടയാക്കിയിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം.
ദത്തെടുക്കുന്ന കുട്ടികളെ ദുരുപയോഗപ്പെടുത്തുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടികളെ വിദേശികള്‍ ദത്തെടുക്കുന്നത് വിലക്കിയിരിക്കുന്നത്. 2013 ല്‍ ദത്തെടുത്ത പെണ്‍കുട്ടിയെ അമേരിക്കന്‍ ദമ്പതികള്‍ കൊലചെയ്ത സംഭവത്തിനു ശേഷം ദത്ത് സമ്പ്രദായത്തിന്നെതിരെ എതോപ്യയില്‍ വിമര്‍ശനം ശക്തമാണ്. 1999 വരെ 15,000 കുട്ടികളെ എത്യോപ്യയില്‍നിന്നും അമേരിക്കക്കാര്‍ ദത്തെടുത്തു.
സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും എത്യോപ്യന്‍ കുട്ടികളെ ദത്തെടുക്കുന്നത് പതിവാണ്. എത്യോപ്യ. അമേരിക്കയില്‍ ദത്തെടുക്കപ്പെടുന്ന കുട്ടികളില്‍ 20 ശതമാനവും എത്യോപ്യയില്നിന്നായിരുന്നു. സെലിബ്രിറ്റികളായ ബ്രാഡ് പിറ്റ്-ആഞ്ചലീന ജോളി ദമ്പതികളും എത്യോപ്യയില്‍നിന്നും കുട്ടിയെ ദത്തെടുത്തിട്ടുണ്ട്.
Post Your Comments