കാസര്‍കോട്: സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കും. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നേടുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗവ. ഓഫ് കേരള സ്കോളര്‍ഷിപ്പും പ്രവേശന പരീക്ഷ മുഖേനയല്ലാതെ പ്രവേശനം നേടുന്ന 2.5 ലക്ഷം വരുമാന പരിധിയില്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗവ. ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പും അനുവദിക്കും.
ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ലഭിക്കും. ഈ മാസം 25 നകം അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകളും കോളേജിന്റെ അഫിലിയേഷന് സര്‍ട്ടിഫിക്കറ്റ്, ഫീസ് നിര്‍ണ്ണയിച്ച രേഖ, സംസ്ഥാനത്ത് പുറത്ത് പഠിക്കുന്നതിനുളള ആനുകൂല്യം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments