പാരീസ്: പ്രമുഖ ബോളിവുഡ് നടി മല്ലിക ഷെരാവത്തിനെ പാരീസിലുള്ള ഫ്ളാറ്റിൽ നിന്നും ഇറക്കിവിട്ടു. പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്ളാറ്റിൽ താമസിച്ചിരുന്ന മല്ലിക വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് ഉടമ കോടതിയെ സമീപിച്ചു. ശേഷം കോടതി ഒഴിപ്പിക്കൽ ഉത്തരവ് നൽകുകയും മല്ലിക ഷെരാവത്തിനെ ഫ്ളാറ്റിൽ നിന്നും ഒഴിപ്പിക്കുകയുമായിരുന്നു.
2017 ജനുവരി ഒന്നു മുതൽ മല്ലികയും ഫ്രഞ്ചുകാരനായ ഭർത്താവ് സിറിൽ ഓക്സൻഫാൻസുമാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. 2715 യൂറോയാണ് ഇത്രയും കാലം ഇവർ ആകെ നൽകിയത്. 78,787 യൂറോയാണ് വാടകയിനത്തിൽ ഇവർ കുടിശിക വരുത്തിയിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചറുകൾ കുടിശിക ഈടാക്കാൻ പിടിച്ചുവച്ചിരിക്കുകയാണെന്നു ഉടമ പറയുന്നു.
Read also ;വനിതാ അഭിഭാഷക ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്
സാന്പത്തിക പ്രതിസന്ധി കാരണമാണ് വാടക നൽകാൻ കഴിയാത്തതെന്നും മല്ലികയ്ക്ക് സ്ഥിര ജോലിയില്ലാത്തതാണ് കാരണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments