ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് അധ്യാപികയുടെ മാനസിക പീഡനം എന്നാക്ഷേപം. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തി എട്ടാം തീയതിയാണ് വീട്ടിനുള്ളില്‍ ആലപ്പുഴ ഇരുവകാട് സ്വദേശിനി ശ്രീജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് ടീച്ചര്‍ ഇന്ദു വിനോദാണ് മകളുടെ മരണത്തിനു കാരണക്കാരിയെന്ന് ആരോപിച്ചു മാതാപിതാക്കള്‍ രംഗത്ത് എത്തി. സ്വഭാവ ദൂഷ്യം ആരോപിച്ച് പെണ്‍കുട്ടിയെ ട്യൂഷൻ ടീച്ചർ പരസ്യമായി ശകാരിച്ചിരുന്നു. തുടര്‍ന്ന് ട്യൂഷന് സെന്ററില്‍ നിന്നും ഇറങ്ങി പോയ ശ്രീജ വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം കേസ് അട്ടിമാറിക്കുകയാണ് പോലീസ് എന്നും മാതാപിതാക്കൾ ആരോപിക്കുന്നു. പോലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ ഡി വൈ എസ് പിക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments