കൊട്ടാരക്കര: വൈദികനായ അദ്ധ്യാപകനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സഭയുടെ നടപടിയില്ല. ഓര്‍ത്തഡോക്സ്സഭയുടെ കൊട്ടാരക്കരയിലെ സ്ഥാപനമായ സെന്റ് ഗ്രിഗോറിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര ഭദ്രാസനത്തിലെ വൈദികനും, ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസിയുമായ ഫാ.ഗീവര്‍ഗീസ് കടന്നു പിടിക്കുകയായിരുന്നു. ഇതിനെതിരെ കുട്ടികളുടെ പ്രക്ഷോഭവുമായി രംഗത്തെത്തിയയിരുന്നു. ഇതിനു മുമ്പും ഈ വൈദികനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥിനികളെ വൈദികനായ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെ ഉയര്‍ന്നിരുന്ന ാരോപണം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി പഠിപ്പ് മുടക്കിയെങ്കിലും ഇതുവരെ വൈദികനെതിരെ സഭ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചുവെന്നാണ് ഇപ്പോള്‍ വൈദികനെതിരെ ഉയര്‍ന്നിട്ടുള്ള പരാതി. ആറ് വിദ്യാര്‍ത്ഥിനികളാണ് അദ്ധ്യാപകനായ ഫാ.ഗീവര്‍ഗീസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. അതേസമയംസഭാ നേതൃത്വവും മാനേജ്മെന്റും കേസ് ഒതുക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഇതുവരെ ഇത്തരം വിവരങ്ങള്‍ പുറത്ത് പറയാതിരുന്നത് ഭയം കൊണ്ടാണെന്നും വിദ്യാര്‍ത്ഥികളുെ പരാതിയില്‍ പറയുന്നു. പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനികളെ പിന്തിരിപ്പിക്കാനും കേസ് ഒതുക്കി തീര്‍ക്കാനും മാനേജ്മെന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടട്ടെ എന്നതാണ് കാതോലിക്കാ ബാവയുടെ നിലപാടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കാതോലിക്ക ബാവയ്ക്ക് ഇത് സംബന്ധിച്ച നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ:
‘ഞങ്ങളുടെ സ്‌കൂളിലെ സിറിയക് വിഭാഗം അദ്ധ്യാപകനായ ഫാ.ഗീവര്‍ഗ്ഗീസില്‍ നിന്ന് നേരിടേണ്ടി വന്ന ചില പ്രശ്നങ്ങള്‍ അങ്ങയെ അറിയിക്കുന്നു. ഈ അച്ചന്‍ കുറച്ചുനാളായി സ്‌കൂളിലെ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി തളര്‍ത്തുകയാണ്.പെണ്‍കുട്ടികളുടെ ശരീരഭാഗത്ത് സ്പര്‍ശിക്കുക, അവരുടെ അനുവാദം ഇല്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക ഇങ്ങനെ നിരവധി കുറ്റങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്.ഇതുപ്രകാരം പ്രിന്‍സിപ്പള്‍ ജി.കോശി സാറിന് പരാതി നല്‍കിയിരുന്നു.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ക്ലബ്ലിന്റെ ഇന്‍ചാര്‍ജുള്ള ടീച്ചര്‍ക്കും പരാതി നല്‍കിയിരുന്നു.പേരിന് വേണ്ടി ഒരു മാസം മാത്രം ലീവ് കൊടുത്ത് പറഞ്ഞുവിട്ടു.പിന്നീട് വനിതാ സെല്ലില്‍ നിന്ന് അന്വേഷണത്തിന് വന്നപ്പോ പെണ്‍കുട്ടികളെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ച് പരാതി ഇല്ലെന്ന് എഴുതി കൊടുപ്പിച്ചു.ഇതിപ്പോ ഒന്നോ രണ്ടോ തവണ അല്ല അച്ചന്റെ പേരില്‍ കുട്ടികള്‍ പരാതി നല്‍കുന്നത്.എന്നാല്‍ സ്‌കൂളിലെ അദ്ധ്യാപകരുടെ സമ്മര്‍ദ്ദത്തില്‍ കുട്ടികള്‍ പിന്നീട് പരാതി പിന്‍വലിക്കുകയാണ് ചെയ്തത്.ഇക്കാരണത്താല്‍ കുട്ടികള്‍ ടിസി വാങ്ങിപ്പോകാന്‍ പോലും നിര്‍ബന്ധിതരാകുന്നു.ഒരു പുരോഹിതന്‍ ആയതുകൊണ്ടാവാം ആരും ഇതുവരെ രംഗത്ത് വരാതിരുന്നത്.ഈ പ്രശ്നം ചെറിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്തപ്പോള്‍ നിരവധി കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്.എന്നാല്‍, ഇപ്പോള്‍ സ്‌കൂള്‍ അ ധി കൃതരുടെ സമീപനത്തില്‍ ഞങ്ങള്‍ക്ക് പേടിയുണ്ട്. അതു കൊണ്ട് ഈ പ്ര്ശനത്തില്‍ ്അങ്ങ നേരിട്ട് ഇടപെട്ട് ഈ അച്ചനെ ഈ സ്‌കൂളില്‍ നിന്ന് പറഞ്ഞയയ്ക്കണം.ഈ അച്ചന്‍ കാരണം സഭയ്ക്ക് മുഴുവന്‍ ചീത്തപ്പേരാണ്.പെണ്‍കുട്ടികളെ പറഞ്ഞ് പേടിപ്പിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങിയത്.
സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ കൊട്ടാരക്കര പൊലീസ് പീഡനവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നും പൊലീസ് വ്യക്തമാക്കി. ഓര്‍ത്തഡോക്സ് സഭയിലെ അടുത്ത മെത്രാന്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരുന്ന വൈദികനാണ് ആരോപണത്തില്‍ പെട്ടിരിക്കുന്നത്. വൈദികന്‍ സുറിയാനി ഭാഷയാണ് സ്‌കൂളില്‍ കൈകാര്യം ചെയ്യുന്നതെങ്കിലും, സുറിയാനി ഭാഷക്ക് പകരം സെക്സ് ഐച്ഛികവിഷയമായി ബിരുദാനന്തര ബിരുദമെടുത്ത അദ്ധ്യാപകനാണെന്നും ആരോപണങ്ങളുയരുന്നുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments