റിയാദ് : സൗദി മാറ്റത്തിന്റെ പാതയിലാണെങ്കിലും കിരീടവകാശി നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താല്‍ വധശിക്ഷ ലഭിയ്ക്കും. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാറുന്ന കാലത്തിന് അനുസരിച്ച് ചില നിയന്ത്രണങ്ങളില്‍ അയവുവരുത്താന്‍ തയ്യാറായെന്ന് കരുതി, സൗദി അറേബ്യയിലെ മതനിയമങ്ങള്‍ മുഴുവന്‍ ഇല്ലാതായിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. മെക്കയില്‍ സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെട്ടവരെയും കൂട്ടുനിന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വവര്‍ഗരതി നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെല്ലാം വധശിക്ഷ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് സ്വവര്‍ഗ വിവാഹത്തിന്റെ വീഡിയോ വൈറലായത്. രണ്ട് പുരുഷന്മാര്‍ കൈകോര്‍ത്ത് നടന്നുപോകുന്നതിന്റെയും ചുറ്റും കൂടിനിന്നവര്‍ അവര്‍ക്ക് ആശിര്‍വാദം നല്‍കുന്നതിന്റെയു ദൃശ്യമാണ് പുറത്തായത്. കൈകോര്‍ത്ത് നടന്നുപോകുന്നവരില്‍ ഒരാള്‍ സ്ത്രീകളുതേതുപോലുള്ള വിവാഹ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നതും. മെക്കയ്ക്ക് സമീപം നടന്ന ഈ സംഭവത്തെക്കുറിച്ച് അവിചാരിതമായി അവിടെയെത്തിയ ഒരാളാണ് പൊലീസില്‍ പരാതിപ്പെട്ടത്.
സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി മെക്ക പൊലീസ് അറിയിച്ചു. ഇവരെയെല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വീഡിയോ വൈറലായതോടെ, ഇതിലുള്‍പ്പെട്ടവര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും സംഭവത്തിലുള്‍പ്പെട്ടവരെയെല്ലാം അറസ്റ്റ് ചെയ്തതും.
സ്വവര്‍ഗരതി സൗദി അറേബ്യയെപ്പോലെ ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ചാട്ടയടി മുതല്‍ വധശിക്ഷ വരെയാണ് ഇതിന് സൗദിയിലെ നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഇതേവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചില ഇളവുകള്‍ കൊണ്ടുവന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വവര്‍ഗ രതിയുടെ കാര്യത്തിലും ഇളവുകള്‍ വന്നേക്കുമെന്ന പ്രതീക്ഷയും ചിലര്‍ക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതും സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതുള്‍പ്പെടെയുള്ള സ്വാതന്ത്ര്യം രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. സൗദിയെ കൂടുതല്‍ സഹിഷ്ണുതയുള്ള സമൂഹമാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.
Post Your Comments