അബുദാബി : യു.എ.ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കഴിച്ച് 45 പേര്‍ മരിച്ചു. മൂന്ന് വര്‍ഷത്തിനിടെയാണ് നിരോധിച്ച മരുന്നുകള്‍ കഴിച്ച് 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുുന്നത്. 27 പേര്‍ മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതല്‍ രേഖപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി ഡ്രഗ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തേക്ക് നിലവാരം കുറഞ്ഞ മരുന്നുകള്‍ എത്തുന്നത് തടയാന്‍ ആഭ്യന്തര മരന്താലയം ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ചില രോഗികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും രാസ സംയുകതം പരിശോധിക്കാന്‍ ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്
വ്യാജ മരുന്നുകള്‍ തിരിച്ചറിയാന്‍ സഹായിക്കും. 2018ല്‍ മരുന്ന് ഉപയോഗിച്ചത് മൂലമുള്ള കടുത്ത പാര്‍ശ്വഫലം അനുഭവപ്പെട്ട 2042 കേസുകളാണ് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട്
ചെയ്തത്.
Post Your Comments