ക്വറ്റ: പാക്കിസ്ഥാനിലുണ്ചായ ചാവേറാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തിലുണ്ടായ ചാവേര്‍ ചാവേര്‍ സ്‌ഫോടനത്തിലാണ് അഞ്ച് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടത്. കൂടാതെ സ്‌ഫോടനത്തില്‍17 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ നിയമസഭാ മന്ദിരത്തിന് 300 മീറ്റര്‍ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. അതേസമയം തെഹ്രിക്-ഇ-താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നിയമസഭാ മന്ദിരത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. അവിടെയുള്ള പോലീസ് വാഹനത്തെ ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണം നടത്തിയത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments