Latest NewsNewsIndia

ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമെന്ന് ആക്ഷേപം

ഡൽഹി: ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമെന്ന് ആക്ഷേപം. ജനങ്ങളുടെ പരാതി മിക്ക എടിഎം മെഷീനുകളിലും പണമില്ലെന്നാണ്. ഇതിനുപുറമേ സാങ്കേതിക പ്രശ്നങ്ങള്‍ കാരണവും ചിലയിടങ്ങളിലെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

അധികൃതര്‍ പറയുന്നത് 200 രൂപയുടെ പുതിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനാലാണ് മിക്ക എടിഎമ്മുകളിലും പണമില്ലാത്തതെന്നാണ്. ജനുവരി നാലിന് ദിവസങ്ങള്‍ക്കം രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ 200 രൂപ നോട്ടുകള്‍ നിക്ഷേപിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ ഭൂരിഭാഗം എടിഎമ്മുകളിലും പുതിയ നോട്ടുകള്‍ നിറയ്ക്കേണ്ടതിനാല്‍ അടിയന്തരമായി പണം നിറയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

read more: പ്രമുഖ ബാങ്ക് എടിഎമ്മുകള്‍ പൂട്ടുന്നു

അതേസമയം, എടിഎം കൗണ്ടറുകളുടെ എണ്ണം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി വെട്ടിച്ചുരുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ 1782 എടിഎം കൗണ്ടറുകളാണ് 2017 മെയ് മാസത്തിനും നവംബറിനുമിടയില്‍ അടച്ചുപൂട്ടിയത്. ഇതിനുപുറമേ റിസര്‍വ് ബാങ്കില്‍ നിന്ന് നോട്ടുകള്‍ വിതരണം ചെയ്യുന്നതിലെ അപാകതയും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണാമായിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button