
അജ്മാന് : കാണാതായ അഞ്ചു വയസുള്ള സ്വദേശി ബാലികയുടെ മൃതദേഹം വീടിന്റെ അഴുക്കുചാലില്‍ കണ്ടെത്തി. അല്‍ റൗദ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് അഞ്ചിന് വീട്ടില്‍ നിന്ന് കാണാതായ കുട്ടിക്ക് വേണ്ടി വീട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല.
Post Your Comments