കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്നുകാണുന്ന അക്രമങ്ങള്‍ക്ക് ആദ്യം വഴിയൊരുക്കിയ സി.പി.എം. നേതാവ് എ.കെ.ഗോപാലനാണെന്ന് കെ.സുധാകരന്‍. ജില്ലാ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ് യോഗം കണ്ണൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ.സുധാകരന്‍. എ.കെ.ജി.യെ പര്‍വതീകരിക്കുകയാണ് സി.പി.എം. കോണ്‍ഗ്രസിന് അതിന്റെയാവശ്യമില്ല. ഒരു രാഷ്ട്രീയനേതാവ് എന്ന നിലയില്‍ എ.കെ.ജി.യെ ബഹുമാനിക്കുന്നു. ജില്ലയിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നേതൃത്വംകൊടുത്തയാളാണ് അദ്ദേഹം.
എ.കെ.ജി.യെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് എന്തുകൊണ്ടാണ് പറയുന്നത്? അദ്ദേഹം ദിവ്യനോ മാതൃകാപുരുഷനോ മഹാനോ ആണെന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കാവില്ല -അദ്ദേഹം പറഞ്ഞു. പോരില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വി.ടി.ബല്‍റാമിനെപ്പോലുള്ള നേതാവിനെ വേട്ടയാടുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ല -അദ്ദേഹം പറഞ്ഞു.
അതേസമയം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ ഒരു ബഹുമാനവും ഇല്ല. സംസ്ഥാനത്ത് സി.പി.എം.-സി.പി.ഐ. വിശ്വനേതാവായ ഗാന്ധിജിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ തെറിവിളിച്ചവരാണ് സി.പി.എം. ആ പാര്‍ട്ടിയെടുത്ത നിലപാട് എം.എം. മണിയോട് കോണ്‍ഗ്രസ് കാണിച്ചെങ്കില്‍ ഇടുക്കിയില്‍ ഒറ്റ പാര്‍ട്ടി ഓഫീസും കാണില്ലായിരുന്നു -സുധാകരന്‍ പറഞ്ഞു. ബല്‍റാമിന് തെറ്റുപറ്റിയെങ്കില്‍ അത് പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്.
അതിന് അദ്ദേഹത്തിന്റെ ഓഫീസ് എറിഞ്ഞുതകര്‍ക്കുന്നത് എന്തു നീതിയാണെന്ന് കെ.സുധാകരന്‍ ചോദിച്ചു. പെരളശ്ശേരിയിലും പരിസരത്തും പാര്‍ട്ടിഗ്രാമമുണ്ടാക്കാനും വീടുകള്‍ ആക്രമിക്കാനും ജനങ്ങളെ ഭയപ്പെടുത്തി അക്രമം നടത്താനും നേതൃത്വംകൊടുത്ത നേതാവാണ് എ.കെ.ജി. എന്നുപറയാന്‍ ഒരു മടിയുമില്ല. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, എന്‍.സുബ്രഹ്മണ്യന്‍, സുമാ ബാലകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, വി.എ. നാരായണന്‍, മുഹമ്മദ്ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments