ഡൽഹി: ചില്ലറ വില്‍പനമേഖലയില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ചില്ലറവില്‍പ്പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നൂറ് ശതമാനം വിദേശനിക്ഷേപം നടത്തുന്നതിന് അനുവാദം നല്‍കി. മാത്രമല്ല കേന്ദ്രം എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍ികിയിട്ടുണ്ട്.
read more: സിഗരറ്റ് വില്‍പന ഇനി മുഴുവന്‍ പായ്ക്കറ്റ് മാത്രം; പുതിയ നിയമവുമായി ഒരു സംസ്ഥാനം
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം നിര്‍മ്മാണമേഖലയിലും നൂറ് ശതമാനം വിദേശനിക്ഷേപത്തിനും അംഗീകാരം നല്‍കി. പുതിയ തീരുമാനങ്ങള്‍ വിദേശനിക്ഷേപത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്.
കേന്ദ്രസര്‍ക്കാരിനോട് അടുത്തവൃത്തങ്ങള്‍ നഷ്ടത്തിലായ ഇന്ത്യന്‍ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ 49 ശതമാനം നിക്ഷേപം നടത്താന്‍ വിദേശ എയര്‍ലൈന്‍സുകള്‍ക്ക് അനുവാദം നല്‍കുന്നത് കമ്പനിയെ ലാഭത്തിലാക്കാന്‍ ഉദ്ദേശിച്ചാണെന്ന് പ്രതികരിച്ചു. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് 49 ശതമാനം വിദേശനിക്ഷേപം എന്ന് നിജപ്പെടുത്തിയത് .
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments