ബാംഗ്ലൂര്‍: കര്‍ണ്ണാടക സര്‍ക്കാര്‍ പുകയില ഉപഭോഗം കുറക്കുന്നതിനായി പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിച്ചു. പുതിയ നിയമത്തോടെ സിഗരറ്റ് ഒന്നോ രണ്ടോ ആയി കടയില്‍ നിന്ന് വില്‍ക്കാന്‍ സാധിക്കില്ല.
കര്‍ണ്ണാടക സര്‍ക്കാര്‍ പുകയില മൂലമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ബീഡിയുടെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും ഇത്തരത്തിലുള്ള വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഇതോടെ പുകവലിക്കണമെങ്കില്‍ സിഗരറ്റിന്റെ മുഴുവന്‍ പായ്ക്കറ്റ് തന്നെ വാങ്ങിക്കേണ്ടിവരും. ഇത് വില താങ്ങാന്‍ കഴിയാത്തവര്‍ക്ക് തിരിച്ചടിയാകുമെന്നും അത്തരത്തില്‍ പുകയില ഉപഭോഗം കുറക്കാമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
അധികൃതര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് ഒരുങ്ങുന്നത്. ആദ്യഘട്ടം ഒരു വര്‍ഷം വരെ തടവുശിക്ഷയും ആയിരം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ തുടര്‍ച്ചയായി നിയമം ലംഘിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും 3000 രൂപ പിഴയും ഒടുക്കേണ്ടിവരും.
Post Your Comments