ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിൽ സ്ഫോടനം. അപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 25ഓളം പേർക്കാണ് അതീവ സുരക്ഷാമേഖലയിൽ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ പരുക്കേറ്റത്. ട്രക്കിനുനേരെ സ്ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരൻ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാരാണ് കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍.
read more: പാക്കിസ്ഥാനിലെ ക്വറ്റയില്‍ സ്‌ഫോടനം; 15 മരണം
പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത് ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്റി രാജിവച്ചതിന് പിന്നാലെയാണ്. എന്നാൽ പ്രാദേശിക രാഷ്ട്രീയത്തിനു സംഭവവുമായി ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments