
പാലക്കാട്: പാലക്കാട് കൂറ്റനാട് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എകെജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം എംഎല്‍എ പങ്കെടുത്ത പൊതു പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബല്‍റാമിനു നേരെ കല്ലേറും ചീമുട്ടയേറുമുണ്ടായി. സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയത്. ഇതേതുടര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ല.
ബല്‍റാമിനെ തടയാനെത്തിയ സി.പി.എം പ്രവര്‍ത്തകരും അനുകൂലിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വാഹനത്തിന്റെ ചില്ലുകളും തകര്‍ത്തു. പ്രതിഷേധം ശക്തമായതോടെ എംഎല്‍എ മടങ്ങി. സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ആളുകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments