രത്ലാം: ഇന്ത്യന്‍ ക്രിക്കളറ്റ് ടീം നായകന് വിരാട് കോഹ്ലി പുറത്തായതില്‍ മനംനൊന്ത് ഇന്ത്യയില്‍ ആരാധകൻ ജീവനൊടുക്കി. മധ്യപ്രദേശിലെ രത്ലാം സ്വദേശിയായ ബാബുലാല്‍ ബറിയ (63 ) ആണ് ജീവനൊടുക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് കോഹ്ലി ഔട്ട് ആയത്. റെയില്‍വേയില്‍നിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാല്‍ മദ്യലഹരിയിൽ ആയിരുന്നെന്നും പറയപ്പെടുന്നു.
കോഹ്ലി ഔട്ട് ആയ മനോവിഷമത്തിൽ ഇയാൾ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബാബു ലാലിന്റെ മകൻ എട്ടു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നതായും റിപ്പോർട്ട് ഉണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments