
റിയാദ് : സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തൊഴില്‍ മന്ത്രാലയം. പത്തു ശതമാനം നികുതി ചുമത്തുമെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്. മൂവായിരം റിയാലില്‍ കൂടുതല്‍ ശമ്പളമുളള വിദേശികളില്‍ നിന്നും പത്ത് ശതമാനം നികുതി ഈടാക്കാന്‍ സൗദി സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുന്നതായാണ് പ്രചരണം.
ഏതാനും മാസങ്ങള്‍ക്കകം പദ്ധതി നടപ്പാക്കുമെന്നും സാമുഹ മാധ്യമങ്ങള്‍ വഴിയാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യവക്തമാക്കി. ഇത് സംബന്ധിച്ച് യാതൊരു ഉത്തരവും ഏതെങ്കിലും വകുപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
ശൂറാ കൗണ്‍സില്‍ ചില അംഗങ്ങളും ചില സാമ്പത്തിക വിദഗ്ദരും വിദേശികളുടെ ശമ്പളത്തിന്മേല്‍ നിശ്ചിത ശതമാനം സര്‍ചാര്‍ജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനലത്തിലാകാം വ്യാജ പ്രചാരണം നടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നു നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Post Your Comments