ജിദ്ദ : രാജ്യത്ത് പ്രവാസികള്‍ക്കുള്ള ദീര്‍ഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ എടുക്കുന്നവരില്‍ നിന്നു ലെവി ചുമത്തുന്നതിനെ കുറിച്ച് സൗദി മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കി. പ്രത്യേക താമസാനുമതി എടുക്കുന്നവര്‍ക്ക് ലെവിയോ ആശ്രിത ലെവിയോ ഈടാക്കില്ലെന്നു സൗദി മന്ത്രാലയം അറിയിച്ചു.. സ്വന്തമായി ബിസിനസ് നടത്തുകയോ മറ്റു ജോലി ചെയ്യുകയോ ആണെങ്കില്‍പോലും ലെവി ബാധകമാകില്ല. പ്രിവിലേജ് ഇഖാമയുള്ളയാളുടെ ജീവിത പങ്കാളി, പെണ്‍മക്കള്‍, 21 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ എന്നിവരെയാണു ലെവിയില്‍നിന്ന് ഒഴിവാക്കിയത്.
പ്രിവിലെജ് ഇഖാമ എടുക്കുന്നവര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ താഴെ വിശദമാക്കുന്നു.
താമസ, സന്ദര്‍ശക വീസയില്‍ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും കൊണ്ടുവരാം,
മക്കയിലും മദീനയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഒഴികെ സൗദിയുടെ ഏതു ഭാഗത്തും വ്യാവസായിക ആവശ്യത്തിനു സ്വന്തം പേരില്‍ വസ്തു വാങ്ങാം, കെട്ടിടം നിര്‍മിക്കാം.
മക്കയിലും മദീനയിലും വിവിധ പദ്ധതികളില്‍ 99 വര്‍ഷ കാലാവധിയില്‍ നിക്ഷേപിക്കാം.
സ്വദേശി സംവരണം ഇല്ലാത്ത ഏതു തസ്തികയിലും ജോലി നോക്കുകയും ഇഷ്ടം പോലെ ജോലി മാറുകയും ചെയ്യാം.
സ്വന്തം പേരില്‍ വാഹനം വാങ്ങാം
വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികള്‍ക്കു മാത്രമായുള്ള പ്രത്യേക പാസ്‌പോര്‍ട്ട് ഡെസ്‌ക് ഉപയോഗിക്കാനും അനുമതിയുണ്ട്.
Post Your Comments