Latest NewsSaudi ArabiaNews

സൗദിയിലെ ലെവി സമ്പ്രദായം; പ്രവാസികൾക്ക് സന്തോഷവാർത്ത

റിയാദ്​: സൗദി അറേബ്യയിലെ വിദേശികളില്‍ നിന്ന് ഈടാക്കുന്ന ലെവി കുറയ്​ക്കുന്നതിനെ കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗണ്‍സിലിന്റെ നിർദേശം. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും ആശ്രിതരുടേയും ലെവി കുറയ്ക്കുന്നതിനെക്കുറിച്ച് സ്പീക്കര്‍ ഡോ. ശൈഖ് അബ്​ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേർന്ന കൗൺസില്‍ യോഗമാണ് ആവശ്യപ്പെട്ടത്​.

Read also: ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ അതിശൈത്യത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

2017 ജൂലൈ മുതലാണ് ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. അന്ന് പ്രതിമാസം 100 റിയാല്‍ വീതമാണ് അടക്കേണ്ടിയിരുന്നത്. നിലവില്‍ 67 ലക്ഷത്തോളം വിദേശികളാണ് സൗദിയിൽ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. ഈ വര്‍ഷം മുതല്‍ സൗദികളുടെ എണ്ണത്തേക്കാള്‍ കൂടുലുള്ള വിദേശികള്‍ക്ക് പ്രതിമാസം 800 റിയാലും സൗദികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് 700 റിയാലുമാണ് നേരത്തെ നിശ്ചയിക്കപ്പെട്ട പ്രതിമാസ ലെവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button