Latest NewsKeralaNews

സ്വന്തം ഭാര്യയുള്ളത് മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത് : രൂക്ഷ പരിഹാസവുമായി രാജ് മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം : ലൈംഗീക ദാരിദ്രം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചതെന്നും രൂക്ഷ ആരോപണം ഉന്നയിച്ചു കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഗോപാലന്‍ തനിക്ക് പിന്നാലെ നടന്നുഎന്നത് കെആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ വി ടി ബൽറാമിനെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.

വി ടി ബൽറാമിന്റെ വിവാദ പ്രസ്താവനക്ക് ശേഷമാണ് രാജ് മോഹൻ ഉണ്ണിത്താനും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. എകെ ഗോപാലനെ കുറിച്ച്‌ ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്ന് ബല്‍റാം മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കഴുതയ്ക്ക് കാമം എന്നാല്‍ കരഞ്ഞു തീര്‍ക്കുന്നത് പോലെ എംഎം മണി മറ്റു നേതാക്കളെ അധിക്ഷേപിക്കുമ്പോൾ .മന്ത്രിയെ നിലയ്ക്കുനിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറാവുന്നില്ല എന്നും ഉണ്ണിത്താൻ ചോദിച്ചു.

കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിച്ചാൽ ഒരു കമ്യൂണിസ്റ്റുകാരനും സദാചാരത്തെക്കുറിച്ച്‌ പറയാന്‍ ഇന്ത്യയിൽ ഉണ്ടാവില്ലന്നും ഉണ്ണിത്താൻ പരിഹസിച്ചു. എകെജിയ്ക്കെതിരായ പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തന്നെ ബല്‍റാമിനെ കൈവിട്ട സാഹചര്യത്തിലാണ് ഉണ്ണിത്താൻ ബലരാമന് പിന്തുണയുമായെത്തിയത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button