കൊച്ചി : കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ കൊച്ചി മെട്രോ നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്. കൊച്ചി മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണെന്ന പുതിയ കണക്ക്. കളക്ഷനായി വരുന്നത് 12 ലക്ഷം രൂപയാണ്. മറ്റ് വരുമാനം 5 .16 ലക്ഷം രൂപയാണ് ഉള്ളത്. എന്നാൽ മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് 38 ലക്ഷം വരും. 22 ലക്ഷം രൂപ പ്രതിദിനം നല്‍കി മെട്രോ ഓടിക്കേണ്ട് അവസ്ഥയിലാണ് സര്‍ക്കാര്‍ എന്നാണു ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.
വിവിധ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ്ങ് അപര്യാപ്തതയാണ് വരുമാനം കുറയാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ തന്നെ ഓട്ടോ വിളിക്കേണ്ട അവസ്ഥയിലാണ് പല സ്റ്റേഷനുകളും. ഇതുമൂലം സാധാരണക്കാർ ബസിനെ തന്നെ ആശ്രയിക്കുമെന്നും കരുതുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments