ന്യൂഡല്‍ഹി: വിവാദം സൃഷ്ടിക്കാനൊരുങ്ങി ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഡല്‍ഹി പൊലീസ് അനുമതി നല്കിയില്ലെങ്കിലും റാലി നടത്തുമെന്ന തീരുമാനവുമായി തന്നെ മുന്നോട്ടു പോവുമെന്ന് ജിഗ്നേഷ് വ്യക്തമാക്കി. യുവഹുങ്കാര്‍ എന്ന പേരിട്ട റാലി അനുമതിയില്ലാതെ നടത്തുമെന്നും റാലിയില്‍ പങ്കെടുക്കുന്നവരോട് ഇന്ന് ഉച്ചക്ക് പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: ബിജെപിക്ക് ഇത്തരം വ്യാമോഹം വേണ്ടെന്ന പ്രസ്താവനയുമായി ജിഗ്നേഷ് മേവാനി
അതേസമയം, ജലപീരങ്കിയും കണ്ണീര്‍വാതകവുമായി പൊലിസും റാലിക്കാരെ നിയന്ത്രിക്കാന്‍ തയ്യാറെടുക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. അസമിലെ കര്‍ഷക നേതാവ് അഖില്‍ ഗോഗോയ്ക്കൊപ്പം മേവാനിയും റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്. രാജ്യതലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത ട്രൈബ്യൂണല്‍ വിലക്കിയതാണെന്നു കാണിച്ചാണ് പൊലിസ് റാലിക്ക് അനുമതി നിഷേധിച്ചത്. മറ്റേതെങ്കിലും തെരുവുകളില്‍ റാലി നടത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന് തയാറായിട്ടില്ല എന്ന് ഡല്‍ഹി പൊലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments