ന്യൂഡല്‍ഹി: 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി പിടിയിൽ. ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഹോങ്ക്കോംഗിലേക്ക് സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ ക്രൂ അംഗമാണ് ഇവർ. ഹോങ്കോങ്ങില്‍ നിന്നാണ് യുവതി ഡോളര്‍ കടത്താന്‍ ശ്രമിച്ചത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായാണ് സൂചന.
Read Also: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സര്‍വ്വകാല നേട്ടം : ഒരു കോടി ക്ലബ്ബ് ലക്ഷ്യമിട്ട് സിയാല്‍
ആറ് മാസം മുൻപ് ജെറ്റ് എയര്‍വേസില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയെ മല്‍ഹോത്ര പരിചയപ്പെടുന്നത്. ഡല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇങ്ങനെ പണം എത്തിച്ചിരുന്നതായാണ് വിവരം. ഈ പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ രീതി.
Post Your Comments