Latest NewsIndiaNews

വിളര്‍ച്ചയുമായി ആശുപത്രിയില്‍ എത്തി; പതിനാലുകാരന്റെ 22 ലിറ്റര്‍ രക്തം നഷ്ടമായതിന്റെ കാരണം അറിഞ്ഞു ഞെട്ടി ഡോക്ടർമാർ

ന്യൂഡൽഹി: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. മകന് ഒട്ടും ഉന്മേഷം ഇല്ലാത്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലുമാണ് പതിനാലുകാരനെ മാതാപിതാക്കൾ സര്‍ ഗംഗാ റാം ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയപ്പോള്‍ കുട്ടിക്ക് രക്തം കുറവാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിദഗ്ദ പരിശോധനയുടെ ഭാഗമായി ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

Read Also: രക്തം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്പളത്തോടെ അവധി നൽകാൻ നിർദേശം

14 വയസുകാരനായ ഒരു കുട്ടിയുടെ വയറ്റില്‍ ശരാശരി 4 ലിറ്റര്‍ രക്തമാണ് ഉണ്ടാവുക. എന്നാല്‍ കുട്ടിയുടെ പകുതി രക്തവും കൊക്കപ്പുഴുക്കള്‍ വലിച്ചെടുക്കുന്നതിനാലാണ് വിളര്‍ച്ച ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് കുട്ടിക്ക് ആരോഗ്യ പ്രശനങ്ങളും ഉണ്ടാകാന്‍ കാരണമായത്. കുട്ടിയുടെ വയറ്റിൽ നിന്നും അവയെ നീക്കം ചെയ്‌തതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button