
ചേലക്കര: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് പുഴുക്കൾ കണ്ടത്.
സർക്കാർ സംവിധാനത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിൽ ഇത്തരം പുഴുക്കൾ കണ്ടെത്തിയതിൽ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
Post Your Comments