ശ്രീനഗര്‍: പിതാവ് അഭ്യര്‍ത്ഥിച്ചിട്ടും തീവ്രവാദം ഉപേക്ഷിക്കാത്ത യുവാവ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടു. കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഫര്ഹാന് വാനിയെന്ന യുവാവ് ആണ് ചൊവ്വാഴ്ച രാവിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയില്‍ ചേര്‍ന്ന മകന് തീവ്രവാദം ഉപേക്ഷിച്ച് മടങ്ങി വരണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ നവംബർ 24ന് ഇയാളുടെ പിതാവ് ഗുലാം മുഹമ്മദ് വാനി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് ഏറെ വാര്‍ത്തയായിരുന്നു. എന്നിട്ടും അത് മാനിക്കാതെ ഇയാള്‍ തീവ്രവാദി സംഘടനയില്‍ തുടരുകയായിരുന്നു. ” മകന് വിട്ടു പോയതില്‍ പിന്നെ കടുത്ത മനോവേദനയിലൂടെയാണ് താന്‍ കടന്നു പോകുന്നത്. തീവ്രവാദം ഉപേക്ഷിച്ച് മകന് മടങ്ങി വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതായി ഗുലാം മുഹമ്മദ് വാനി അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന ശേഷം തിരിച്ചെത്തിയ കശ്മീര്‍ ഫുട്ബോള്‍ താരം മജീദ് ഖാന്റെ മാതൃകയില്‍ ഇയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ഫര്ഹാന് വാനിയുടെ കുടുംബം കഴിഞ്ഞിരുന്നത്.
Read also ; തീവ്രവാദിയുടെ ചിത്രവുമായി പാക് മാധ്യമത്തിന്റെ കലണ്ടര്‍
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments