റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിനെ സഹായിക്കാൻ അദ്ദേഹത്തിൻറെ അനുയായികളും ജയിലിലെത്തി. ലാലു പ്രസാദ് യാദവിനെ പാര്‍പ്പിച്ചിരിക്കുന്ന റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് സഹായികളായ മദന്‍ യാദവിനെയും ലക്ഷ്മണ്‍ മഹ്‌തോയെയയും എത്തിച്ചിരിക്കുന്നത്. ഇവർ ചെയ്തതായി പറയുന്ന കുറ്റം മോഷണവും അയൽവാസിയെ ഉപദ്രവിച്ചെന്നുമാണ്.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഇരുവരെയും ജയിലിലടയ്ക്കാന്‍ പൊലീസ് സ്റ്റേഷന്റെ ചാര്‍ജുളള ഉദ്യേഗസ്ഥന്‍ തയ്യാറായില്ല. എന്നാല്‍ ഒടുവില്‍ ലോവര്‍ ബസ്സാര്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതും ജയിലിലെത്തിച്ചതും. സെക്ഷന്‍ 341, 323, 504, 379 എന്നിവ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.ലാലു റാഞ്ചിയിലെത്തിയപ്പോഴെല്ലാം അദ്ദേഹത്തെ അനുഗമിച്ചിരുന്നത് ഇരുവരുമാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments