
ശ്രീനഗര്‍: അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍ണൊ പ്രദേശത്ത് രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഭീകര്‍ക്കെതിരായ ഓപ്പറേഷന്‍ ഓള്‍ ഔട്ടിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ച വിവരം സൈന്യം തന്നെയാണ് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവലരില്‍ ഒരാള്‍ കശ്മീരിലെ കൈമുവ ഗ്രാമത്തിലുള്ള മൊഹമ്മദ് ഫര്‍ഹാന്‍ വാണിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കോക്രനാഗില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ നടന്ന തെരച്ചിലിലാണ് ആക്രമണം ഉണ്ടായത്.
Post Your Comments