YouthWomenLife StyleHealth & Fitness

വരണ്ട ചർമ്മം മാറാൻ ചില പൊടി കൈകളിതാ

വരണ്ട ചർമ്മം പലരുടെയും ആത്മവിശ്വാസം തകർക്കും.ഇത്തരം ചർമ്മങ്ങൾക്ക് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള്‍ തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച്‌ തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു.

ചൂടു കാറ്റേല്‍ക്കുമ്പോഴും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാവുന്നു. പ്രത്യേകിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവരും അധികം സോപ്പ് ഉപയോഗിച്ച്‌ കുളിക്കുന്നവരിലും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത വളരെ കൂടുതലാണ്. ക്ലോറിന്‍ വെള്ളത്തിന്‍റെ ഉപയോഗമാണ് ചര്‍മ്മം വരണ്ടതാവാനുള്ള മറ്റൊരു കാരണം. ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരുടെ സ്ഥിരം പ്രശ്നമാണ് ഇത്.

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച്‌ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. അതിനായി കറ്റാര്‍ വാഴയുടെ ഒരു തണ്ട് എടുത്ത് നെടുകേ പിളര്‍ന്ന് ജെല്‍ കൊണ്ട് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ഒരാഴ്ച കൃത്യമായി തുടര്‍ന്നാല്‍ വരണ്ട ചര്‍മ്മം മാറി ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്ത പ്രാധാന്യം എണ്ണക്കുണ്ട്. വെളിച്ചെണ്ണ തന്നെയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. വെളിച്ചെണ്ണ കൂടാതെ ഒലീവ് ഓയില്‍, ജോജോബ ഓയില്‍, ആല്‍മണ്ട് ഓയില്‍ എന്നിവയെല്ലാം ഉപയോഗിച്ച്‌ ചര്‍മ്മത്തിന്‍റെ വരള്‍ച്ച മാറ്റാം. ഒരാഴ്ച സ്ഥിരമായി ഇത് തന്നെ ഉപയോഗിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. മാത്രമല്ല സൗന്ദര്യത്തിന് ഇതൊരു മുതല്‍ക്കൂട്ടാണ്.

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ് ഗ്ലിസറിന്‍. ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്ത് ഇത് മുഖത്തും ചര്‍മ്മത്തിലും തേച്ച്‌ പിടിക്കുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതിലുപരി സൗന്ദര്യസംരക്ഷണത്തിന്‍റെ ഭാഗമായി ഉണ്ടാവുന്ന എല്ലാ ചര്‍മ്മ പ്രതിസന്ധികളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് വാസ്ലിന്‍. വാസ്ലിന്‍ മുഖത്തും ചര്‍മ്മത്തിലും തേച്ച്‌ പിടിപ്പിക്കുന്നത് മുഖത്തെ ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുഖത്തും ശരീരത്തിലും ഉള്ള വരണ്ട ചര്‍മ്മത്തേയും മൃതകോശങ്ങളേയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ വാസ്ലിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button