തിരുവനന്തപുരം :സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച വാക്ക് പി.എസ്.സി ഉപയോഗിച്ചത് വിവാദത്തില്‍. ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ‘ഹരിജന്‍’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്. ഇതുസംബന്ധിച്ച് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
read more: പി.എസ്.സി ഫേസ്ബുക്ക് പേജ് ആരംഭിച്ചു
‘ഹരിജന്‍’ എന്ന ഓപ്ഷന്‍ നല്‍കിയിരുന്നത് ‘വി.ടി ഭട്ടതിരിപ്പാട് പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?’ എന്ന ചോദ്യത്തിനാണ്. നായര്‍, ഈഴവ, നമ്പൂതിരി എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് ‘ഹരിജന്‍’ എന്ന് നല്‍കിയിരിക്കുന്നത്.
read more: എല്‍ഡിസി ചോദ്യപേപ്പര്‍ വിവാദമാകുന്നു; പി.എസ്.സി കുരുക്കിലേക്ക്
ഉത്തരവില്‍ സര്‍ക്കാരിന്റെ കത്തിടപാടുകളിലും പ്രസീദ്ധീകരണങ്ങളിലും മറ്റ് രേഖകളിലും ഹരിജന്‍, ഗിരിജന്‍, ദളിത്, കീഴാളന്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പകരം പട്ടികജാതി /പട്ടിക ഗോത്ര വര്‍ഗ്ഗം എന്നിങ്ങനെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമാണ് പറയുന്നത്.
Post Your Comments