തിരുവനന്തപുരം: കറുത്ത വര്‍ഗ്ഗക്കാരെ അധിക്ഷേപിച്ച എല്‍ഡിസി ചോദ്യപേപ്പര്‍ വിവാദമാകുന്നു. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പി.എസ്.സി പരീക്ഷയിലാണ് വിവാദത്തിന് കാരണമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിമര്‍ശനത്തിന് കാരണമായ ചോദ്യം ഇതാണ്, സുഡാനിലെ നീഗ്രോകളെ നമ്മള്‍ എന്ത് വിളിക്കുന്നു?
ചോദിച്ച ചോദ്യം നിലവാരമില്ലാത്തതാണെന്നും വംശീയ അധിക്ഷേപത്തിനു തുല്യമായിരുന്നുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ വിമര്‍ശിച്ചു. ഇതോടൊപ്പം പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടന്ന എല്‍ഡിസി പരീക്ഷയുടെ ചോദ്യപേപ്പറിനെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ മറ്റനേകം പരാതികളുയര്‍ത്തിയിട്ടുണ്ട്. സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ഒരുപാട് ചോദിച്ചു എന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. ലോക ചരിത്രവും ഭൂമിശാസ്ത്രവും സിലബസില്‍ ഇല്ലായിരുന്നുവെങ്കിലും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments