വൈപ്പിന്‍: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നു യുവാവിനെ കൊല്ലാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്വട്ടേഷന്‍ നല്‍കി. തുടർന്നുയുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പല്ലമ്പിള്ളി ഗിരി (മണ്ടന്‍ ഗിരി-31), ഞാറയ്ക്കല്‍ ജോമോന്‍ ജോസഫ് (കോടാലി -33), ഞാറയ്ക്കല്‍ ജിനേഷ് (ജിനാപ്പി-39) എന്നിവരാണ് അറസ്റ്റിലായത്. ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ക്വട്ടേഷൻ നൽകിയതാണ് ഇതെന്ന് മനസ്സിലായത്. ഞാറയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ 19 നു രാത്രി ഞാറയ്ക്കല്‍ പെരുമ്പിള്ളി ബസ് സ്റ്റോപ്പില്‍ ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്.
കണ്ണില്‍ മണല്‍ വാരിയിട്ട് ഇരുമ്പ് വടി, ഇടിക്കട്ട എന്നിവ കൊണ്ടായിരുന്നു ആക്രമിച്ചത്. മാര്‍ഷലിന്റെ തലയ്ക്കും പുറത്തുമാണ് അടിയേറ്റത്. ആല്‍ഫ്രഡിന്റെ വലതു കൈയൊടിഞ്ഞു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.രണ്ട് മാസം മുൻപ് മാര്‍ഷലിന്റെ സഹോദരിയെ ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പുറകെ നടന്ന് ശല്യം ചെയ്തിരുന്നു. ഇത് മാര്‍ഷല്‍ ചോദ്യം ചെയ്യുകയും കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തു.
വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാൽ പക മനസില്‍ സൂക്ഷിച്ച വിദ്യാര്‍ഥി മാര്‍ഷലിനെ വകവരുത്താന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. ക്വട്ടേഷൻ നൽകിയ വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു.
Post Your Comments