Latest NewsNewsInternational

വിപണി കീഴടക്കാന്‍ ലൈംഗികവയവമുള്ള പുരുഷ സെക്സ് ടോയ്കകള്‍ വരുന്നു

ലൈംഗികോത്തേജനത്തിന് സെക്സ് ടോയ്കള്‍ ഉപയോഗിച്ചിരുന്ന കാലം മാറുകയാണ്. ഇപ്പോള്‍, മനുഷ്യരെപ്പൊലീരിക്കുന്ന, മനുഷ്യരുടേത് പോലെ പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. സംസാരിക്കാനും പറയുന്നതുപോലെ പ്രവര്‍ത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും സഹായിക്കുന്ന ഹാര്‍മണി എന്ന ആപ്ലിക്കേഷനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ സ്ത്രീകളെപ്പോലെ തോന്നിപ്പിക്കുന്ന പാവകള്‍ക്ക് പിന്നാലെ, പ്രവര്‍ത്തിക്കുന്ന ലൈംഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകളും ഈ വര്‍ഷം വിപണിയിലെത്തും.

ജീവസുറ്റ ലൈംഗികാവയത്തോടെയുള്ള പുരുഷ റോബോട്ടുകളെ സൃഷ്ടിക്കാനുള്ള ബ്ലൂപ്രിന്റ് തയ്യാറായതായി മാറ്റ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ഡീഗോയിലുള്ള സ്ഥാപനത്തില്‍ അതിന്റെ ഗവേഷണങ്ങളും മുന്നേറുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളുപയോഗിച്ച്‌ റിയല്‍ബോട്ടിക്സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങളുള്ള റോബോട്ടുകളെ സൃഷ്ടിച്ചത്.

മാറ്റ് മക്മല്ലനാണ് ഇതിന്റെ ശില്പി. ഹാര്‍മണിയുടെ സ്ത്രീരൂപമാണ് ഇതുവരെ വിപണിയിലുണ്ടടായിരുന്നത്. 11,000 പൗണ്ടാണ് ഇതിന്റെ വില. പുരുഷരൂപത്തിനും ഡിമാന്‍ഡേറിയതോടെയാണ് മാറ്റ് ആ തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയതും റോബോട്ടുകളെ ഉണ്ടാക്കിയതും. വൈബ്രേറ്ററുകളെക്കാളും ഡില്‍ഡോകളെക്കാളും പ്രചാരം ഇതിന് കൈവരുമെന്നാണ് ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകനായ ഡോ. ഡേവിഡ് ലെവിയുടെ അഭിപ്രായം.

പ്ലഗ്ഗില്‍ കണക്‌ട് ചെയ്താല്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് താന്‍ നിര്‍മ്മിക്കുന്നതെന്ന് മാറ്റ് അവകാശപ്പെട്ടു. ഓരോരുത്തരും ആവശ്യപ്പെടുന്ന വലിപ്പത്തിലുള്ള ലൈംഗികാവയവമായിരിക്കും ഇതിനുണ്ടാവുക. സാധാരണ പുരുഷന്മാരെപ്പോലെ റോബോട്ടുകളെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാലം വരുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേവലം കളിപ്പാട്ടങ്ങള്‍ എന്നതിലുപരി, യഥാര്‍ഥ പങ്കാളിയോട് അടുത്തുനില്‍ക്കുന്നവരാണ് തന്റെ ഉത്പന്നങ്ങളെന്ന് മാറ്റ് അവകാശപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button