Latest NewsNewsIndia

പെണ്‍വേഷം കെട്ടി പെണ്‍കുട്ടികളെ സെക്സ് ടോയ്സ് ഉപയോഗിച്ച് പീഡിപ്പിക്കുന്ന ഭാര്യ; പോലീസെത്തിയപ്പോള്‍ ഭര്‍ത്താവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു; ബാഗില്‍ നിന്ന് കണ്ടെടുത്തത് ലൈംഗിക കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം

വിജയവാഡ• പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭാര്യ ലൈംഗികമായി പീഡിപ്പിച്ചുവെവെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആന്ധ്രാപ്രദേശിലെ ഒങ്കോൾ പട്ടണത്തില്‍ 47 കാരന്‍ മൂന്ന് നില കെട്ടിടത്തിൽ താഴെ ചാടി മരിച്ചു. ഭാര്യ പുരുഷനായി വസ്ത്രം ധരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഒരു വലിയ ബാഗിൽ  ലൈംഗിക കളിപ്പാട്ടങ്ങളും പോലീസുകാർ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസുകാർ ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടയിൽ ഭര്‍ത്താവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിയക്കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

17 വയസുകാരി പ്രകാശം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൃഷ്ണ കിഷോർ റെഡ്ഡി എന്ന വ്യക്തിയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചത്. എസ്പി സിദ്ധാർത്ഥ് കൗശലിന്റെ ഉത്തരവ് പ്രകാരം അന്വേഷണം നടത്തിയ പോലീസുകാര്‍ കൃഷ്ണ കിഷോര്‍ 32 വയസുള്ള സ്ത്രീയാണെന്ന ഞെട്ടിക്കുന്ന സത്യം കണ്ടെത്തി.

പുരുഷന്മാരുടെ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുകയും പുരുഷനെപ്പോലെ തലമുടി ചെറുതാക്കുകയും ചെയ്ത സ്ത്രീ ഇതിന് മുമ്പ് രണ്ടുതവണ വിവാഹിതയായിരുന്നെന്ന് ഒങ്കോൾ ഡിഎസ്പി ബി രവി ചന്ദ്രപറഞ്ഞു. 2016 ഗ്രാമത്തില്‍ നിന്നും നാടുവിട്ട യുവതി ഓങ്കോളിലെത്തി 47 വയസുകാരനെ വിവാഹം കഴിച്ചു. ഇവര്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പരിചയമുണ്ടാക്കുമെന്നും അടുപ്പം പുലർത്താൻ അവരെ കുടുക്കുമെന്നും ഡിഎസ്പി പറഞ്ഞു.

പതിനേഴുകാരിയുമായി ഭർത്താവിനൊപ്പം ഒരേ വീട്ടിൽ താമസിക്കാൻ യുവതി പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. 28 വയസുള്ള ഒരു പുരുഷസുഹൃത്തേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും വ്യാജ വിവാഹം നടത്താൻ അവർ സ്വാധീനിച്ചു. മാതാപിതാക്കളില്‍ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി അവർ പോലീസിനെ സമീപിച്ചു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.

മുഴുവൻ കഥയും മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയും കൃഷ്ണ കിഷോറും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്ന് പെണ്‍കുട്ടി ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button