Latest NewsNewsIndia

ലാലുപ്രസാദ് യാദവിന്റെ സഹോദരി അന്തരിച്ചു : കാരണം വെളിപ്പെടുത്തി ബന്ധുക്കള്‍

പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ലാലുപ്രസാദ് യാദവിന്റെ സഹോദരി മരിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിന് തടവുശിക്ഷ ലഭിച്ചതറിഞ്ഞതിന്റെ ആഘാതത്തിലാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലാലുവിന്റെ മൂത്തസഹോദരി ഗംഗോത്രി ദേവിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു.

ജാമ്യത്തിലിറങ്ങാന്‍ സാധിക്കുന്നതരത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറവുള്ള ശിക്ഷയായിരിക്കണേ അനുജന് എന്ന പ്രാര്‍ഥനയിലായിരുന്നു അവര്‍. വിധിപ്രഖ്യാപനം കോടതിയില്‍ നടക്കുന്നതറിഞ്ഞ് ശനിയാഴ്ച ഗംഗോത്രി ദേവി നിരാഹാരവ്രതത്തിലായിരുന്നു. മരണവിവരമറിഞ്ഞ് ലാലു പ്രസാദിന്റെ മക്കളും മുന്‍ മന്ത്രിമാരുമായ തേജ്വസിനി പ്രസാദ് യാദവും തേജ് പ്രതാപ് യാദവും മരണവീട്ടില്‍ എത്തി. ഞായറാഴ്ച രാവിലെയോടെ മരിച്ചു – ബന്ധുക്കള്‍ പറഞ്ഞു.

കുറച്ചുനാളായി ഇവര്‍ അസുഖബാധിതയായിരുന്നു. ഡിസംബര്‍ 23-ന് ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതറിഞ്ഞ് അസുഖം മൂര്‍ച്ഛിച്ചിരുന്നു. മൂന്നര വര്‍ഷം തടവാണെന്നറിഞ്ഞതോടെ അനുജന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരുമെന്ന ചിന്ത അവരെ തളര്‍ത്തി. ഏകസഹോദരിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി ബിര്‍സാ മുണ്ട സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ലാലു അപേക്ഷ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button