കോഴിക്കോട്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയുള്ളതാണെന്നും സുരേന്ദ്രന് ഫേസ്ബുക്കിലൂടെ ആരോപിച്ചു. അഛൻറെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാൻ കാർഡു നമ്പറും ഡ്രൈവിംഗ് ലൈസൻസ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോയെന്നും അദ്ദേഹം ചോദിച്ചു.
Read Also: പ്രമുഖ വാർത്താ അവതാരകർ ലോക്സഭ ടിക്കറ്റിനു ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ
തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാങ്മൂലമായി നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈററില്‍ ഇതെല്ലാം ലഭ്യമാണെന്നും സുരേന്ദ്രന് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments