KeralaLatest NewsNews

പ്രമുഖ വാർത്താ അവതാരകർ ലോക്സഭ ടിക്കറ്റിനു ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടു മിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പ്രമുഖ ചാനലിൽ വിളിച്ചിരുത്തിയതിനു ശേഷം സംസാരിക്കാൻ അവസരം തരാത്തതിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവ് എം .എസ്. കുമാർ ഇറങ്ങിപോയ കാര്യം വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതൊക്കെ വാർത്താ അവതാരകരുടെ ഗെയിം പ്ളാൻ ആണ് .

മിക്ക മാദ്ധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തകരാണെന്നും ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെ തുടർന്നാണ് സുരേന്ദ്രന്റെ പരാമർശം. ബി. ജെ. പി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല. ബി. ജെ. പി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല.

ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്ളാൻ ആണ് എന്നത് നാം മറന്നുപോകരുതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി. ഇനി ലോക്സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എം.എസ് കുമാറിന്റെ പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button