Latest NewsNewsIndia

ഒടുവില്‍ വഴിയാധാരമാകുമോ; മന്‍മോഹന്‍ സിങ്, വാജ്പേയ് തുടങ്ങിയവര്‍ക്ക് ബംഗ്ലാവുകള്‍ ഒഴിയേണ്ടി വരുമെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിമാര്‍ക്ക് ബംഗ്ലാവ് ഒഴിയേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, പ്രതിഭാ പാട്ടില്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അടല്‍ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവര്‍ക്ക് അനുവദിച്ചിട്ടുള്ള വിവിഐപി ബംഗ്ലാവുകള്‍ ഒഴിയേണ്ടിവന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.രാജ്യത്തെ ഏറ്റവും ഉന്നതമായ പദവിയില്‍ ഇരുന്നവര്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങളിലൊന്നാണ് പ്രത്യേക വസതികള്‍. ശിഷ്ടകാലം ഇവിടെ വസിക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ട്.

മുന്‍ രാഷ്ട്രപതിമാര്‍ ഒദ്യോഗിക വസതികള്‍ ഒഴിയണമെന്നു കാട്ടി ലോക് പ്രഹരി എന്ന എന്‍ജിഒ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിഷയത്തില്‍ കോടതി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ചു. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ മുന്‍ ഭരണാധികാരികള്‍ക്ക് തങ്ങള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ വിട്ടുകൊടുക്കേണ്ടിവരും.

അധികാരമൊഴിയുന്ന നേതാക്കളെ സാധാരണ പൗരനായി മാത്രമെ കണക്കാക്കാന്‍ സാധിക്കുവെന്ന് പറയുന്നു. അതിനാല്‍ ഇവര്‍ക്ക് വിവിഐപി വസതികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അങ്ങനെ പ്രത്യേക സൗകര്യങ്ങള്‍ അനുവദിക്കുന്നത് ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാകുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button