
കെയ്റോ : ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി അന്തരിച്ചു. കോടതി മുറിയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിയോടു സംസാരിക്കുന്നതിന് 20 മിനിറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടുവെന്നു ജുഡീഷൽ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. ഈജിപ്തിൽ മുല്ലപ്പൂ വിപ്ലവത്തിനുശേഷം ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് മുർസി അധികാരത്തിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്നാരോപിച്ച് ഏഴു വർഷം മുന്പാണ് മുർസി തടവിലാകുന്നത്. പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന മുർസി ഈജിപ്റ്റിലെ ഫ്രീഡം ആൻഡ് ജസ്റ്റീസ് പാർട്ടിയുടെ ചെയർമാൻ കൂടിയായിരുന്നു.
Post Your Comments