കൊച്ചി: മുന്‍ പ്രസിഡന്റിന്റെ മകള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ മുന്‍ പ്രസിഡന്റിന്റെ മകള്‍ ഷെഫാ മുഗായെ ആണ് പരാതിക്കാരി. വര്‍ണവിവേചനത്തിന്റെ പേരിലാണു നടപടിയെന്ന് ഇവര്‍ എയര്‍ ഇന്ത്യക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു യുവതി. ഇവരുടെ കൈവശമുണ്ടായിരുന്നത് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റായിരുന്നു. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡല്‍ഹിയില്‍ ചെന്ന് അവിടെ നിന്നു നേരിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി.
എത്യോപ്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് എയര്‍ ഇന്ത്യയുടെ കമ്പ്യൂട്ടറില്‍ പരിശോധിച്ചപ്പോള്‍ ചേരാത്തതിനാലാണ് ഇവര്‍ക്ക് യാത്ര നിഷേധിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം അതല്ലെന്നും താന്‍ ആഫ്രിക്കന്‍ രാജ്യക്കാരി ആയതുകൊണ്ട് തന്റെ യാത്ര ഒഴിവാക്കാന്‍ മനപൂര്‍വം ചെയ്തതാണെന്നുമാണ് യുവതി പറയുന്നത്.
Post Your Comments