അരുണാചല്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം. ചൈനീസ് സേന അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിയും കടന്ന് 200 മീറ്റര്‍ ദൂരം വരെ റോഡ് നിര്‍മ്മാണ യന്ത്രങ്ങളുമായാണ് നുഴഞ്ഞു കയറിയിരുന്നത്. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
നുഴഞ്ഞു കയറ്റം അപ്പര്‍ സിയാങ് മേഖലയിലെത്തിയപ്പോഴാണ് ഇന്ത്യന്‍ സൈനികരുടെ കണ്ണില്‍പ്പെട്ടത്. തുടര്‍ന്ന് നുഴഞ്ഞു കയറ്റക്കാരെ സൈന്യം തടയുകയായിരുന്നു. നുഴഞ്ഞു കയറ്റ വിവരം സൈന്യത്തെ അറിയിച്ചത് അതിര്‍ത്തിയിലെ പ്രാദേശിക ജനങ്ങളാണ്. തുടര്‍ന്നാണ് സൈന്യത്തിന്റെ മിന്നല്‍ നടപടി ഉണ്ടായത്.
നേരത്തെ, ഇന്ത്യാ-ഭൂട്ടാന്‍-ചൈന ട്രൈ ജംഗ്ഷന്‍ അതിര്‍ത്തിയായ ദോക്‌ലാമില്‍ ചൈന നുഴഞ്ഞ് കയറി അട്ടിമറിക്ക് ശ്രമിച്ചിരുന്നു. അന്നും ഇന്ത്യന്‍ സേനയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ചൈനയുടെ പദ്ധതി നടക്കാതെപോയത്.
Post Your Comments