തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സഭാനേതൃത്വത്തെ അറിയിച്ചു. മലയിലേക്ക് കുരിശുമായി പോകാന്‍ അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണവിധേയമായി ആരാധന അനുവദിക്കുമെന്നും വനംമന്ത്രി കെ രാജു പറഞ്ഞു. ആൾക്കൂട്ടത്തോടെ പ്രാർത്ഥനക്ക് പോകാൻ വനമേഖലയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈസ്റ്റര്‍ കാലത്ത് ബോണക്കാട് മലയിലെ തീര്‍ത്ഥാടനത്തിന് അഞ്ച് ദിവസം അനുമതി നല്‍കും. കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ല. സഭാനേതൃത്വം ആവശ്യപ്പെട്ട മറ്റ് വിശേഷദിവസങ്ങളിലും നിയന്ത്രണത്തിന് വിധേയമായി ആരാധന അനുവദിക്കും. 2000 പേരെയൊന്നും വനത്തിലേക്ക് കടത്തിവിടാന്‍ സാധിക്കില്ല. നിയന്ത്രണവിധേയമായി വന്നാല്‍ അനുവദിക്കും”. മന്ത്രി പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് വരെ പ്രത്യക്ഷസമരങ്ങളില്‍ നിന്ന് പിന്‍മാറാന്‍ സഭാ നേതൃത്വം തീരുമാനിച്ചു. ബോണക്കാട് കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സഭ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
Post Your Comments